നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമാന്തരയോഗം ചേർന്നതായി വാർത്തകൾ വന്നിരുന്നു. ഡോ ബിജുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെ പ്രത്യേക യോഗം ചേർന്ന് ഒൻപത് അംഗങ്ങൾ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തു നൽകുകയും ചെയ്തു.
ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോഡി ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെ കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്നും പറഞ്ഞു.

