കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്. റിമാൻഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭർത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്.
അതേ സമയം ആരോഗ്യകാരണങ്ങളാൽ ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ പിതാവിന് കോടതി മുൻകൂർ ജാമ്യം നൽകി. ഡിസംബർ 4നാണ് ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓർക്കാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

