Headlines

ആറ്റിങ്ങൽ
ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിബസിന് തീ പിടിച്ച് കത്തി നശിച്ചു.



ആറ്റിങ്ങൽ: ദേശീയപാത 66 ൽ ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു കത്തി നശിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ RNA 890 നമ്പർ ബസ്സാണ് കത്തി നശിച്ചത്. രാവിലെ 8.15 ന് ആറ്റിങ്ങിൽ ഡിപ്പോയിൽ നിന്നും തിരുവനന്തപുരം സിവിൽ സ്റ്റേഷനിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.ബസ് പൂർണമായും കത്തി നശിച്ചു.അപകടത്തിൽ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീയണച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: