നവകേരള സദസ്സ്: നെടുമങ്ങാട് വയോജന സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

നെടുമങ്ങാട് :നവകേരള സദസ്സിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിൽ വയോജന സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ അരിസ്റ്റോ സുരേഷ് വിശിഷ്ടാതിഥിയായി.

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിൽ നിന്നും ഏകദേശം 400 ഓളം വയോജനങ്ങൾ സ്നേഹ കൂട്ടായ്മയിൽ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി പ്രച്ഛന്നവേഷം,നാടോടി നൃത്തം, തിരുവാതിര, നാടൻപാട്ട്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ഡിസംബർ 21 വൈകിട്ട് ആറിനാണ് നെടുമങ്ങാട് മണ്ഡലത്തിൽ നവകേരള സദസ്സ്. നഗരസഭ പാർക്കിങ് ഗ്രൗണ്ടാണ് വേദി.

നഗരസഭ വൈസ്ചെയർമാൻ എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, നഗരസഭ കൗൺസിലർമാർ, വയോമിത്രം കോർഡിനേറ്റർ നീതു. എസ്. ജോർജ് എന്നിവരും പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: