കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊല്ലം കൊട്ടിയത്താണ് സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെ പ്രതി യുവതിയെ തടഞ്ഞു നിർത്തുകയും കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തു. തന്നെ വിവാഹം ചെയ്തില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നും ഭീൽണി മുഴക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം ശക്തികുളങ്ങരയിൽ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പിടികൂടാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതി പിടിയിലായി. കന്നിമേല്‍ചേരി സ്വദേശി ബിബിന്‍ ആണ് പിടിയിലായത്. ചൊവാഴ്ച രാത്രി 10 മണിയോടെ വള്ളിക്കീഴ് ജംഗ്ഷന് സമീപം യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ്.ഐ അജയകുമാറിനെയാണ് ബിബിൻ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
