കൊച്ചി:നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിന തടവ്. 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ പുത്തൻപുരയ്ക്കൽ അൻസലി (22) നെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2022 ജൂലായിൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്‌പദമായ സംഭവം. വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി, നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.
