ഹൈദരാബാദ്: വീട്ടിനുള്ളിൽ 45കാരിയുടെ മൃതദേഹത്തിന് ഒപ്പം ഒരാഴ്ച കഴിഞ്ഞ് അമ്മയും സഹോദരനും. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം പുറത്തേയ്ക്ക് വരാൻ തുടങ്ങിയതോടെ, നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് വീട്ടിൽ മൃതദേഹത്തിന് ഒപ്പം അമ്മയും സഹോദരനും കഴിയുന്നതാണ് കണ്ടത്. ഇരുവരും മാനസിക വെല്ലുവിളികൾ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
ഹൈദരാബാദിൽ ബുധനാഴ്ചയാണ് സംഭവം. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം പുറത്തേയ്ക്ക് വരാൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തി വിളിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തു കടക്കുകയായിരുന്നു. വീട്ടിനുള്ളിൽ മെയ്ൻ ഹാളിൽ കട്ടിലിൽ മൃതദേഹം കിടക്കുന്ന നിലയിലായിരുന്നു. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒപ്പമാണ് അമ്മയും സഹോദരനും വീട്ടി ഒരാഴ്ചയായി കഴിഞ്ഞതെന്നും പൊലീസ പറയുന്നു.
