KSU വിന്റെ DGP ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുട്ടയില്‍ മുളക്‌പൊടി പ്രയോഗവും ഗോലി ഏറും

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാന്‍ കെഎസ്‌യുക്കാര്‍ കൊണ്ടുവന്ന ഗോലികള്‍ പൊലിസ് പിടിച്ചെടുത്തു. ആല്‍ത്തറ സിഐടിയു ചുമട് തൊഴിലാളികളുടെ ഷെഡില്‍ കയറി കെഎസ്‌യുക്കാര്‍ അതിക്രമം കിട്ടി.

കെഎസ്‌യു സമരത്തെ തുടര്‍ന്ന് പരീക്ഷക്കായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കുംകെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരുക്കേറ്റു.

പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷന്‍ സംഘമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. ഗവര്‍ണര്‍ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാന്‍ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: