ഹൃദ്രോഗം മുതൽ അർബുദം വരെ വിളമ്പുന്ന അടുക്കള; ജീവൻ രക്ഷയ്ക്കായ് വിറകടുപ്പിന് ബദൽ സംവിധാനം കണ്ടെത്തണമെന്ന് ഡബ്ള്യു.എച്ച്.ഒ.

ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഗാർഹിക മലിനീകരണത്തിനും കാരണമാകുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). വിറക്, ചാണകവറളി, കൽക്കരി തുടങ്ങിയവ കത്തിച്ചുകൊണ്ടുള്ള പാചകം ജീവന് തന്നെ ഭീഷണിയായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഡബ്ള്യു.എച്ച്.ഒ പാചക ആവശ്യങ്ങൾക്കായി ബദൽ സംവിധാനം കണ്ടെത്തണമെന്നും രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അർബുദം മുതൽ ക്ഷയംവരെ

ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. നഗരമേഖലയിൽ ഇത് 14 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 49 ശതമാനവുമാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: