കാട്ടാക്കട: വാഹന പരിശോധനയ്ക്കിടയിൽ കാറിൽ കടത്തിയ 16 ലിറ്റർ ചാരായം കാട്ടാക്കട അഞ്ച് തെങ്ങും മൂട്ടിൽ വച്ച് എക്സൈസ് പിടികൂടി. ചാരായം ക്രിസ്മസ് ന്യൂഇയർ
ആഘോഷങ്ങൾക്ക് വേണ്ടി കൊണ്ട് വന്നതായിരുന്നു.നെടുമങ്ങാട് സ്വദേശിയും നിരവധി അബ്ക്കാരി കേസ്സുകളിൽ പ്രതിയുമായ നൗഷാദ് ഖാനെയും നെടുമങ്ങാട് പെരിങ്ങമല സ്വദേശി അലി എന്ന അലി ജാസ്മിനെയും അറസ്റ്റ് ചെയ്തു. എക്സൈസ് പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിജയകുമാർ സിവിൽ എക്സൈസ് ഓഫീസർ ന്മാരായ ശങ്കർ ,വിശാഖ് , ഹരിപ്രസാദ്, സുജിത്ത്, അനിഷ് എന്നിവർ പങ്കെടുത്തു.
