കിളിമാനൂരിൽ 22 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ഇരുപത്തിരണ്ട്കാരി യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . കിളിമാനൂർ പാപ്പാല ചാക്കൂടി രാഹുൽ നിവാസിൽ സുന്ദര രാജന്റെ മകൾ രേഷ്മയാണ് (22) മരിച്ചത് .ഇന്ന് രാവിലെ 11.00 മണിയോടെയാണ് സംഭവം . പെൺകുട്ടിയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ രേഷ്‌മയെ മുറിക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു . മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: