നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ചെങ്കല്‍ ഗവ. യുപിഎസിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഏഴാംക്ലാസുകാരിക്ക് പാമ്പുകടിയേറ്റു. ക്ലാസ്സ്മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റത്. അണലിവർഗ്ഗത്തിൽ പെട്ട ചുരട്ട ചുരട്ട എന്ന പാമ്പാണ് കടിച്ചത്.
ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പുകടിയേറ്റത്. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു.
ഉടനെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനില്‍ തുടരുകയാണ്. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പാമ്പിനെ ഉടനെ സ്‌കൂൾ അധികൃതർ അടിച്ചകൊന്നു
