മൂന്നാർ: ഓടുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണു തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാർ ടൗണിൽ ആയിരുന്നു സംഭവം. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചതിനാൽ ദുരന്തമൊഴിവായി.
ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയതു കാരണമാണു തീപിടിത്തമുണ്ടായതെന്നാണു നിഗമനം. തീ പടരുന്നതു കണ്ട് ദമ്പതികൾ ബൈക്കിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.

