തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിന്റെ ടെറസിൽ രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളത്തിയ 68കാരൻ പിടിയിൽ. പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് ശിവൻകുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളർത്തിയത്. 80 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്സൈസ് അറിയിച്ചു. തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ കെ ഷാജു, ഷാജി കുമാർ, സുധീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ്, സുഭാഷ് കുമാർ, ബിനു, വനിത സിവിൽ എക്സൈസ് ഓഫീസറായ രമ്യ, ഡ്രൈവർ ജിനി രാജ് എന്നിവരും പങ്കെടുത്തു.
