കോഴിക്കോട്: വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വണ്ണാന്‍റവിട അബൂബക്കർ (42) എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
മാഹിയിൽ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
