പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ കട്ടിപ്പാറ ഇളത്തുരുത്തിയിൽ രവീന്ദ്രനാണ് (63) പ്രതി. ഇയാളെ പോക്സോ സ്പെഷൽ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷിച്ചത്.
രണ്ട് ഐ.പി.സി വകുപ്പുകളിലും രണ്ട് പോക്സോ വകുപ്പുകളിലും 20 വർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.
പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടറായിരുന്ന രമാദേവി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍, ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സജിന്‍ ശശി, സി.കെ. നാസര്‍ എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്
