തൃശ്ശൂര്‍: പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തവും പിഴയും. എരുമപ്പെട്ടി സ്വദേശി ശിവനെ (50) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2017 ലാണ് സംഭവം നടന്നത്. അച്ഛന്റെ വീട്ടിൽ നിൽക്കാൻ വന്നപ്പോഴായിരുന്നു 12 വയസുള്ള പെൺകുട്ടിക്ക് നേരെ അതിക്രമം. എരുമപ്പെട്ടി പൊലീസാണ് കേസെടുത്തത്
