ഇടുക്കി: തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കുംടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതുറപ്പിക്കാൻ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.2016 ഫെബ്രുവരി 16 ന് രാത്രിയിലാണ് 28 കാരിയായ ജെയിസമ്മ കൊലപാതകം നടത്തുന്നത്. ബെഡ് റൂമിൽ വെച്ച് 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകായിരുന്നു. അതിനുശേഷം കൈ മുറിച്ച് ഇവരും ആത്മഹത്യക്ക് ശ്രമിച്ചു. ചോര മുറിക്ക് പുറത്തേക്കോഴുകുന്നത് കണ്ട ഭർത്താവാണ് വിവരം പോലിസിനെ അറിയിക്കുന്നത് ഭർത്താവും കുടുംബവുമായുള്ള വഴക്കാണ് ഇതിനോക്കെ കാരണമെന്നായിരുന്നു ജെയിസമ്മയുടെ മൊഴി. പൊട്ടന്നുണ്ടായ മാനസിക പ്രശ്‌ങ്ങളാണ് കൊലപാതകത്തിനിടയാക്കിയതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും ജീവപര്യന്തം ശിക്ഷ നൽകാൻ ഇന്ന് കോടതി ഉത്തരവിടുകായായിരുന്നു. ജാമ്യത്തിൽ കഴിഞ്ഞിരുന്ന ജെയിനമ്മയെ ശിക്ഷാവിധിയോടെ ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിയുടെ തീരുമാനം.
