തൃശൂർ: ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർ സുരേഷ്, സഹായികളായ രാജേഷ്, സിജോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ നിർത്തി മദ്യപിച്ചു എന്ന പരാതിയിലാണ് കേസ് എടുത്തത്. ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയതായിരുന്നു തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ്. അതിരപ്പിള്ളിയിൽ വെച്ച് ആംബുലൻസ് വഴിയിൽ നിർത്തി ജീവനക്കാർ മദ്യപിക്കുകയായിരുന്നു. പിന്നീട് മദ്യപിച്ച നിലയിലാണ് ഇവർ ആംബുലൻസ് ഓടിച്ചത്.

