കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം.
രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ സമർപ്പിച്ചത്.
കേസിൽ 60 സാക്ഷികൾ ആണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
അന്വേഷണത്തിൽ നിർണായക തെളിവായത് 2017-ൽ നടത്തിയ എംആർഐ സ്‌കാനിങ് ആണെന്നും എസിപി അറിയിച്ചു.
ഡോ.സി.കെ.രമേശൻ, ഡോ.ഷഹന സ്റ്റാഫ് നഴ്സ്‌മാരായ രഹ്ന, മഞ്ജു എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം.
