കൊച്ചി: ആലുവയിൽ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിക്കാണ് ദാരുണ സംഭവമുണ്ടായത്. അതിഥി തൊഴിലാളി രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. എട്ടുവയസുകാരിയാണ് പീഡനത്തിന് ഇരയായത്.
മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് സമീപത്തെ പാടത്തുനിന്നും വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തി. നഗ്നയായി രക്തത്തിൽ കുളിച്ച് നിന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് പരിശോധന ആരംഭിച്ചു.
