തിരുവനന്തപുരം: നാലുവയസുകാരന് ഹെൽത്ത് സെന്ററിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. തിരുവനന്തപുരം പെരുമാതുറ ഹെൽത്ത് സെന്ററിൽ നിന്നാണ് കുട്ടിക്ക് മരുന്ന് നൽകിയത്. പനിയും ചുമയുമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ ആന്റി ബയോട്ടിക് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുട്ടിക്ക് ഒരു ഡോസ് മരുന്ന് നൽകിയതിന് ശേഷമായിരുന്നു കാലാവധി കഴിഞ്ഞ മരുന്നാണെന്ന് വീട്ടുകാർ മനസിലാക്കിയത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തി വിവരവും അറിയിച്ചു.
സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് കുടുംബം പരാതി നൽകി. ഇതിനെ തുടർന്ന് സ്റ്റോക്ക് പരിശോധിക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആശുപത്രി മെഡിക്കൽ ഓഫീസർ അറിയിച്ചത്. സപ്ലൈകോയില്‍ നിന്നും ലോക്കല്‍ പര്‍ച്ചേസ് ചെയ്ത മരുന്നാണ് കുട്ടിക്ക് നൽകിയത്.

