കൊല്ലം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമിക വിവരം.

