Headlines

മാമം കുരിശ്ശിയോട്
ഭഗവതി ക്ഷേത്രത്തിൽ
സാംസ്ക്കാരിക സമ്മേളനം നടന്നു



ആറ്റിങ്ങൽ:മാമം കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായി.
ചടങ്ങിന്റെ ഭാഗമായി അവാർഡ് വിതരണം, ചികിൽസ ധനസഹായ വിതരണം എന്നിവ നടന്നു. വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.
ഡോക്ടർ.എം.രവീന്ദ്രൻ നായർ മുഖ്യ അതിഥിയായി.

ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ , കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, സിനിമ സംവിധായകൻ സാജൻ, സീരിയൽ നാടക നടൻ അനിൽ ആറ്റിങ്ങൽ, പത്രപ്രവർത്തകൻ സതീഷ് കണ്ണങ്കര,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ്. പി., വൽസലകുമാരി, അനീഷ് ജി.ജി, മാമം നട ഭഗവതി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിജിൽ, കമുകറ ,മേലേവിള ദേവീക്ഷേത്ര പ്രസിഡന്റ് പ്രഭാകര കുറുപ്പ്, നൈനാം കോണം നാഗരാജ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സുജാതൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ആർ. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകുമാർ വി. എൽ നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: