തിരുവനന്തപുരം: മദ്യ ലഹരിയിൽ അയൽവാസിയുമായി വാക്കുതർക്കം. 64കാരനെ വെട്ടിക്കൊന്നു. കാരേറ്റ് പേടികുളം ഇലങ്കത്തറയിൽ 64കാരനായ ബാബുരാജ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ ബാബുരാജിന്റെ വീടിന് സമീപമെത്തിയ സുനിൽകുമാർ പ്രശ്നമുണ്ടാക്കുകയും വാക്കുതർക്കത്തിനിടയിൽ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്ന സുനിൽകുമാർ തിരികെ നാട്ടിലെത്തിയതിന് ശേഷം മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്നതായി നാട്ടുകാർ ആരോപിച്ചു
