കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ സ്വകാര്യ പടക്കക്കടയിൽ തീപിടിത്തം. തീപിടിത്തത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. ഇരുപതോളം പേർക്ക് പരിക്കേറ്റു. കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള പടക്കക്കടയിലാണ് അപകടം. 5 പേർ ഇനിയും കുടുങ്ങി കിടക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
പരിക്കേറ്റവരെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ കഴിയും. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പടക്കക്കടയിൽ തീപിടുത്തം ; 5 പേർക്ക് ദാരുണാന്ത്യം
