Headlines

നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു

കൊച്ചി: നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രി​ഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: