കോഴിക്കോട്: ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് കയ്യേറ്റം. താമരശ്ശേരി ചുരം നാലാം വളവിലായിരുന്നു സംഭവം. ലഹരി വിരുദ്ധ സമിതി അംഗങ്ങളെ ഒരു സംഘം യുവാക്കൾ ചേർന്ന് ആക്രമിച്ചു. ആക്രമണത്തെ തുടന്ന് പരിക്കേറ്റ 9 പേരെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചുരത്തിലെ നാലാം വളവിലെ ഒരു കടയ്ക്കുള്ളിൽ വെച്ച് യുവാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കരുതെന്ന് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ പറഞ്ഞിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ഇവരെ ഒരു സംഘം യുവാക്കൾ ചേർന്ന് മർദിച്ചത്.
