കോഴിക്കോട്: അങ്കണവാടിയിലെ അടുക്കളയിൽ വച്ച് ഹെൽപ്പറിനു പാമ്പുകടിയേറ്റു. കോഴിക്കോട് ഏരിമല അങ്കണവാടിയിലാണ് സംഭവമുണ്ടായത്. പരതപ്പൊയിൽ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്.
അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കവേ പാമ്പ് മുഖത്തേക്ക് ചാടുകയായിരുന്നു. മുഖത്ത് കടിയേറ്റ സുശീലയെ ഉടൻ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സംഭവ സമയത്ത് അങ്കണവാടിയിൽ കുട്ടികളുണ്ടായിരുന്നില്ല. പാമ്പു പിടുത്തക്കാരൻ എത്തിയാണ് പാമ്പിനെ പിടിച്ചത്. തുടർന്ന് പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
