കായംകുളം : മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മാതാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മയാണ് (53) മരിച്ചത്.
പരിക്കേറ്റ മകൾ പാർവ്വതിയെ (23) ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.പി റോഡിൽ പൊലിസ് സ്റ്റേഷന് സമീപം ഇന്നലെ (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
കായംകുളത്ത് ബാങ്കിൽ വന്നശേഷം ഇരുവരും തിരകെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞതോടെ മണിയമ്മ ലോറിക്കടിയിലേക്കും പാർവതി എതിർ ദിശയിലേക്കും വീഴുകയായിരുന്നു. ഉടൻ തന്നെ പൊലിസ് എത്തി ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് (30-12-2023-ശനി) വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ
