ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്.റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദില്ലി നിവാസികളിൽ പരിഭ്രാന്തിപരത്തി. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗല കുവാനിൽ പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
