കാട്ടാക്കട: കണ്ടല കൊച്ചു പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂങ്ങനാട്ട് കിഴക്കേക്കര പുത്തൻവീട്ടിൽ അമ്പിളി സജി(49)യാണ് മരിച്ചത്. നിയന്ത്രണം തെറ്റി വന്ന ഓട്ടോ ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു . ഓട്ടോയിൽ ഉണ്ടായിരുന്ന ശിവകുമാർ, രാജ് എന്നിവരെ ഗുരുതര പരിക്ക് കളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്ര ക്കാരനായിരുന്ന പന്നിയോട് സ്വദേശി ഉണ്ണികൃഷ്ണൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
