കറുകച്ചാൽ: ലോൺ തരപ്പെടുത്തി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് വീട് കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീടും സ്ഥലവും എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ കറുകച്ചാലിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വീട്ടമ്മക്ക് ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ സ്ത്രീയുടെ പേരിലുള്ള വീടും സ്ഥലവും മാത്യു തന്‍റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പല തലണ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

