കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ നാലുവര്‍ഷത്തെ അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2018 ഫെബ്രുവരി ആറിനാണ് സംഭവം. നാട്ടിലെ ക്ഷേത്രത്തില്‍ തെയ്യം കണ്ടുമടങ്ങുകയായിരുന്ന അച്ഛനേയും മകളേയും പിന്തുടര്‍ന്നെത്തിയ പ്രതി ഇരുവരേയും വാഹനത്തില്‍ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അച്ഛനെ വാഹനത്തില്‍ വീട്ടിലെത്തിച്ചു. പതിനഞ്ചുകാരിയെ വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു
