Headlines

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും

കാസർ‌കോട്: ഒൻപത് വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് ശിക്ഷ വിധിച്ച് കോടതി. കാസർകോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിന്(38) 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 2വർഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്.

2019 ലാണ് ഇയാൾ മദ്രസയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒൻപത് വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാൾ മദ്രസയിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ഇരുപത് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. കൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതിയുടേതാണ് വിധി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: