മാഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിന തടവിന് കോടതി ശിക്ഷ വിധിച്ചു. തലശ്ശേരി നെടുമ്പ്രം സ്വദേശി സർവീസ് എഞ്ചിനീയർ എം.കെ. ജ്യോതിലാൽ (23) ആണ് പ്രതി. 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. പോക്ക്സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐ.പി.സി 449 വകുപ്പ് പ്രകാരം ഏഴ് വർഷവും കഠിന തടവ് അനുഭവിക്കണം. പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയായി 7,000 രൂപ നൽകണം ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പള്ളൂർ എസ് ഐ ആയിരുന്ന പി. പ്രതാപൻ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ മാഹി എസ് ഐ എസ്.ആടലരശനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് പാറമേൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോ എക്സിക്യൂട്ടറായ അഡ്വ. പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി
