തിരുവനന്തപുരം :വട്ടപ്പാറ സ്വദേശിയായ 65 വയസ്സുകാരിയായ വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാലയും വെമ്പായം സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്ന് പണവും കവർന്ന കേസിലെ പ്രതിയായ രാജപാളയം മാടസ്വാമിയുടെ ഭാര്യയായ ഐശ്വര്യ (21) വട്ടപ്പാറ സി ഐ ശ്രീജിത്ത് , എസ്ഐ സുനിൽ ഗോപി , എസ് ഐ വിജയൻ പിള്ള സിപിഒ മാരായ ജയകുമാർ , ദിലീപ് , ബീന റാണി എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്തു. . വെമ്പായം സ്വദേശിയായ വസന്ത വേറ്റിനാട് ഭാഗത്ത് നിന്നും വെമ്പായത്തേക്ക് കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ചു വരുമ്പോഴാണ് രണ്ടരപ്പവൻ സ്വർണ്ണമാല മോഷ്ടിക്കപ്പെട്ടത് . വെഞ്ഞാറമൂട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് വെമ്പായം സ്വദേശിയായ രേഷ്മയുടെ ബാഗും പണവും തമിഴ്നാട്ടുകാരിയായ പ്രതി മോഷ്ടിച്ചത് . തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മാല മോഷണത്തെപ്പറ്റിയും വിവരം ലഭിച്ചത് പ്രതിയോടൊപ്പം മറ്റ് രണ്ട് തമിഴ് സ്ത്രീകളും ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട് തിരക്കേറിയ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്താണ് പ്രതികൾ പതിവായി സ്ത്രീകളിൽ നിന്നും മാലയും പണവും മോഷണം ചെയ്തുവരുന്നത് . മോഷണം നടത്തിയ ശേഷം മോഷണം മുതൽ ഉടൻ തന്നെ കൂട്ടാളികൾക്ക് കൈമാറി പോകുന്നതിനാൽ പലപ്പോഴും പ്രതികളിൽ നിന്നും മോഷണം മുതലുകൾ ലഭിക്കാറില്ല . പ്രതി വ്യാജ വിലാസമാണ് പോലീസിന് നൽകിയത് തുടർന്ന് തമിഴ്നാട്ടിലെ പോലീസ് ഉദ്യോഗസ്ഥരും ആയി ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രതിയുടെ യഥാർത്ഥ വിലാസം ലഭിച്ചത് . പ്രതിയുടെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകൾ നിലവിലുണ്ട് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബസ്സിനുള്ളിൽ വച്ച് മാലയും പണവും കവർന്ന തമഴിഴ്നാട് സ്വദേശി അറസ്റ്റിൽ
