പത്തനംതിട്ട: പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതെയി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്.
കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു

