കൊച്ചി :കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥി പ്രജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. അധ്യാപകർ പ്രജിത്തിനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി സഹപാഠികൾ ആരോപിച്ചു. രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും വിദ്യാർഥികൾ പറഞ്ഞു.

