Headlines

ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബന്ധുവിനെ ഭർത്താവ് വെട്ടിപരിക്കേല്പിച്ചു


ഇടുക്കി: ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബന്ധുവിനെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മുണ്ടക്കയം സ്വദേശികളായ ദമ്പതികളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഭര്‍ത്താവാണ് ബന്ധുവായ ആലക്കോട് സ്വദേശിയെ വെട്ടിയത്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലക്കോട് സ്വദേശിയായ അമ്പതുകാരനെതിയും കഠിന ദേഹോപദ്രവത്തിന് ദമ്പതികള്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ യുവദമ്പതിമാര്‍ ആലക്കോട് ചവര്‍ണ ഭാഗത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ ഡിസംബര്‍ ഒന്നിന് രാവിലെ വിരുന്നിന് പോയിരുന്നതായി പോലിസ് പറയുന്നു. വിരുന്ന് കഴിഞ്ഞ് ദമ്പതികള്‍ അന്ന് തന്നെ മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങി. ബന്ധു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് അപ്പോഴാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. ഫ്രിഡ്ജ് തുറക്കുമ്പോള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പരാതി പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആലക്കോട്ടെ ബന്ധുവീട്ടിലെത്തി. പ്രശ്‌നത്തെ കുറിച്ചുള്ള തര്‍ക്കം കൈയ്യാങ്കളിയില്‍ എത്തുകയും അവസാനം ആലക്കോട് സ്വദേശിയെ യുവതിയുടെ ഭര്‍ത്താവ് വെട്ടുകയായിരുന്നു. വലതുകൈയിലും കൈമുട്ടിലുമായിട്ടാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടിലെ ഉപകരണങ്ങളും ഭര്‍ത്താവ് നശിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: