Headlines

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം :കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കൽ പൂർത്തിയായപ്പോൾ എസ്എഫ്ഐയ്‌ക്ക്‌ ഉജ്ജ്വല വിജയം. ചെയർമാനായി വിജയ് വിമൽ (ഗവ.കോളേജ്, ആറ്റിങ്ങൽ), വൈസ് ചെയർമാൻമാരായി എസ് എം ഗെയ്റ്റി ഗ്രേറ്റ്ൽ(എസ്എൻ കോളേജ് ഫോർ വിമൻസ്, കൊല്ലം), എസ് അനഘ രാജ് (ടികെഎംഎം കോളേജ് നങ്ങ്യാർകുളങ്ങര), എസ് അഭിനവ് (സെന്റ്‌ സിറിൽസ് കോളേജ് അടൂർ), ജനറൽ സെക്രട്ടറിയായി പി ആർ മീനാക്ഷി(ബിഷപ്പ് മൂർ കോളേജ് മാവേലിക്കര), ജോയിന്റ് സെക്രട്ടറിയായി അനാമിക(ഗവ. കോളേജ് നെടുമങ്ങാട്), മുനിഫ്(എസ്എൻ കോളേജ്, പുനലൂർ) എന്നിവർ വിജയിച്ചു.

എക്‌സിക്യൂട്ടീവ്, അക്കൗണ്ട്സ് കമ്മിറ്റികളിലെ മുഴുവൻ സീറ്റിലും എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മാധ്യമവേട്ടകൾക്കും വർഗീയ സംഘടനകൾ നടത്തിവരുന്ന കടന്നാക്രമണങ്ങൾക്കും എതിരായ മറുപടിയാണ്‌ എസ്എഫ്ഐയുടെ തുടർച്ചയായ വിജയമെന്ന്‌ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. കലിക്കറ്റ്, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: