കൊച്ചി∙ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു നാവികൻ മരിച്ചു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. നാവിക സേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണു സൂചന.

