നോട്ടുകൾ പുതിയതാക്കാമെന്ന അവകാശവാദയുമായി സ്വയം പ്രഖ്യാപിത മന്ത്രവാദി; 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍

ഭോപ്പാല്‍: നിരോധിത നോട്ടുകൾ പുതിയതാക്കാമെന്ന അവകാശവാദയുമായി എത്തിയ മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആണ് സംഭവം. ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വാക്കുകൾ വിശ്വസിച്ച് സുല്‍ത്താന്‍ കരോസിയ എന്ന വ്യക്തി 500ന്‍റെയും ആയിരത്തിന്‍റെയും 47 ലക്ഷ്യവുമായി പിടിയിലായത്.

മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്താനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയാണ് സുല്‍ത്താന്‍. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്ന് ഇയാൾ മൊഴി നല്‍കി. ആരോടും പറയാതെ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്. ഇതില്‍ വിശ്വസിച്ച് ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്.

പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്താന്‍ കരോസിയ പിടിയിലായത്. സുല്‍ത്താന്‍ കരോസിയയുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്. നോട്ടുകെട്ടുകളുമായി ബൈക്കില്‍ പോകുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ബാഗില്‍ കണ്ടെത്തിയ നോട്ടുകളുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതിക്ക് സാധിക്കാത്തതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.ക്രൈംബ്രാഞ്ച് സംഘം നോട്ടുകള്‍‌ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെയും ആദായനികുതി വകുപ്പിനെയും വിവരമറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: