Headlines

ഏഴുവയസുകാരിയ ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ വച്ച് പീഡനത്തിനിരയാക്കി; 50 വയസുകാരന് 40 വർഷം തടവ്

പെരിന്തൽമണ്ണ: ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫ(50)യ്ക്കാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പെനിതൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജിന്റെ വിധിയിൽ പറയുന്നു.


2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്. ഇൻസ്പെക്ടറായിരുന്ന സജിൻ ശശി, സി കെ നാസർ, കൽപ്പകഞ്ചേരി ഇൻസ്പെക്ടർ റിയാസ് രാജ, എസ്ഐമാരായ ഹേമലത, എസ് കെ പ്രിയൻ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സപ്ന പി പരമേശ്വരത്ത് ഹാജരായി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: