കൊല്ലം : ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് സംഭവം. വെള്ള ഹോണ്ട അമേയ്‌സ് കാറിലെത്തിയ സംഘമാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്‍ പറഞ്ഞു. കാറ്റാടി വാര്‍ഡിന് സമീപത്ത് ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം.
കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
