ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവിന് 42 വര്‍ഷം തടവും പിഴയും



ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കന് 42 വർഷം തടവ്. ഒന്നരലക്ഷം രൂപ പിഴ ഒടുക്കാനും ആലപ്പുഴയിലെ പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. 2022-ല്‍ നെടുമുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.

പ്രതിയുടെ വീട്ടിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. പീഡനവിവരം സ്‌കൂളില്‍നിന്നാണ് പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴത്തുകയില്‍ അന്‍പതിനായിരം രൂപ പെണ്‍കുട്ടിയ്ക്ക് നല്‍കാനും ഉത്തരവിലുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: