എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക വിചിത്രമായ മത്സരം സംഘടിപ്പിച്ചതു ചൈനയിൽ

വിചിത്രമായ മത്സരം സംഘടിപ്പിച്ച് ചൈനയിലെ ഒരു ഷോപ്പിംഗ് സെന്റർ. എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരുന്ന ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററിലാണ് മത്സരം നടന്നത്.


മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂർ ചെലവഴിക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. മത്സരത്തിന് മുമ്പ്, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സംഘാടകർക്ക് നൽകണം. കൂടാതെ ഐപാഡുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനും അനുവാദമില്ല. അടിയന്തിര സാഹചര്യങ്ങളിൽ, പങ്കെടുക്കുന്നവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ സംഘാടകർ നൽകുന്ന കോളിംഗ് ശേഷി മാത്രമുള്ള പഴയ മൊബൈൽ ഫോൺ ഉപയോഗിക്കാം.

മത്സര സമയത്ത് കിടക്കയിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാൻ അനുവാദമില്ല. ടോയ്‌ലറ്റിൽ പോകാനുള്ള അഞ്ച് മിനിറ്റ് ബ്രേക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷണപാനീയങ്ങൾ കിടക്കയിൽ ഇരുന്നു തന്നെ കഴിക്കണം. മത്സരാർത്ഥികൾ ഗാഢനിദ്രയ്ക്ക് വിധേയരാകരുത്. കണ്ണടച്ച് കിടന്നുള്ള ചെറിയ മയക്കങ്ങളാവാം. എട്ടുമണിക്കൂർ സമയത്തെ മത്സരാർത്ഥികളുടെ ഉറക്കത്തിന്‍റെ അളവും ഉൽക്കണ്ഠയും റിസ്റ്റ് സ്ട്രാപ്പുകൾ ഉപയോഗിച്ച് പരിശോധിച്ചാണ് വിജയിയെ കണ്ടെത്തുക. ചെറുതായി മയങ്ങിയും പുസ്തകങ്ങൾ വായിച്ചുമാണ് മത്സരാർത്ഥികൾ സമയം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആവേശകരമായ മത്സരത്തിനൊടുവിൽ ഡോങ് എന്ന യുവതിയെ വിജയിയായി തെരഞ്ഞെടുത്തു. 100 -ൽ 88.99 പോയിന്‍റ് നേടിയാണ് ഇവർ ചാമ്പ്യനായത്. ഏറ്റവും കൂടുതൽ സമയം കിടക്കയിൽ ചെലവഴിക്കുകയും എന്നാൽ, ഗാഢനിദ്രയിലേക്ക് വഴുതി വീഴാതിരിക്കുകയും ഉൽക്കണ്ഠ ഏറ്റവും കുറവ് പ്രകടിപ്പിക്കുകയും ചെയ്ത മത്സരാർത്ഥിയായിരുന്നു ഡോങ് എന്ന് സംഘാടകർ വിജയിയെ പ്രഖ്യാപിക്കുന്ന വേളയില്‍ അഭിപ്രായപ്പെട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: