വരന്റെ വീട്ടിൽനിന്ന് മടങ്ങവേ വാഹനാപകടം; മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവൺമെന്റ്റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടo.

മകൾ നെഫ്തലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ ദാരുണാന്ത്യം. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്.

വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം നഷ്ട‌പ്പെട്ട കാർ ഹൈവേയിൽനിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: