തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 52 വർഷം കഠിന തടവ്. അഴീക്കോട് മേനോൻ ബസാർ സ്വദേശി ബിനുവിനെ കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. തടവിന് പുറമെ പ്രതി 2.6 ലക്ഷം പിഴയും ഒടുക്കണം.
2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്

