കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പുറത്തെത്തിച്ച് കൂട്ടിലാക്കി പരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു.
അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് ചത്തതെന്നാണ് അറിയുന്നത്.
കിണറ്റിനുള്ളില്‍ വലയിറക്കി പുലിയെ കയറ്റി പകുതി ദൂരം ഉയര്‍ത്തിയ ശേഷമാണു മയക്കുവെടി വെച്ചത്. വെറ്ററിനറി സര്‍ജൻ അജേഷ് മോഹൻദാസിെൻറ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.
തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്തെത്തിക്കുകയായിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച വയനാട്ടില്‍ വച്ചു നടത്തും. കിണറിെൻറ സംരക്ഷണ ഭിത്തി തകര്‍ത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്. കിണറ്റില്‍ രണ്ടര കോല്‍ വെള്ളമുണ്ടായിരുന്നു. ഇതു വറ്റിച്ച ശേഷം മയക്കുവെടി വെക്കാനായിരുന്നു ഡി.എഫ്.ഒ അനുമതി നല്‍കിയത്. വനം വകുപ്പിെന്റെ വയനാട്ടില്‍ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം
